Asianet News MalayalamAsianet News Malayalam

ഝാർഖണ്ഡിൽ മുന്നേറി കോൺഗ്രസ് സഖ്യം, ബിജെപി വലിയ ഒറ്റക്കക്ഷിയായേക്കും

  • ആകെ 40 സീറ്റിലാണ് കോൺഗ്രസ്-ജെഎംഎം സഖ്യം മുന്നിലുള്ളത്
  • 30 സീറ്റുകളിൽ മുന്നിലുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Jharkhan election results 2019 BJP congress JMM
Author
Ranchi, First Published Dec 23, 2019, 10:02 AM IST

ദില്ലി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് സഖ്യം മുന്നോട്ട്. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ആകെ 41 സീറ്റിലാണ് കോൺഗ്രസ്-ജെഎംഎം സഖ്യം മുന്നിലുള്ളത്. എന്നാൽ 29 സീറ്റുകളിൽ ബിജെപി മുന്നിലുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകളിൽ മുന്നിലുള്ളതും ബിജെപിയാണ്.

സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുന്നത് പുറത്തുവന്ന എക്സിറ്റ്പോളുകള്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഉയർത്തിക്കാട്ടിയത്.

ഇന്ന് രാവിലെ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ മുന്നിലായിരുന്നു കോൺഗ്രസ്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- കോണ്‍ഗ്രസ് സഖ്യം തുടക്കത്തില്‍ 41 സീറ്റുകളില്‍ വരെ ലീഡ് ചെയ്തു. പിന്നീട് ബിജെപി 35 സീറ്റുകളില്‍ വരെ മുന്നേറി ഒപ്പമെത്തി. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്.

അതേസമയം ഝാര്‍ഖണ്ഡിലെ ചെറുപാര്‍ട്ടികളുമായി സംസാരിക്കാന്‍ ബിജെപി നേതാവ് ഉപേന്ദ്ര യാദവിനെ അമിത് ഷാ നിയോഗിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തില്‍ നിലവിലെ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒബിസി വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഝാര്‍ഖണ്ഡിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്.

മുഖ്യമന്ത്രി രഘുബര്‍ ദാസ ് നിലവില്‍ ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് ജെംഷഡ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷമുള്ള 19 വര്‍ഷത്തില്‍ ആറ് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ഇവരില്‍ ഒരാള്‍ പോലും അധികാരം നിലനിര്‍ത്തുകയോ രണ്ടാമത്തെ തെരഞ്ഞെടുപ്പ് വിജയിക്കുകയോ ചെയ്തിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുത്താനുള്ള അവസരമാണ ് രഘുബര്‍ ദാസിന് ലഭിക്കുന്നത്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ധുംക മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബര്‍ഹേട്ടില്‍ പിന്നിലാണ്.

Follow Us:
Download App:
  • android
  • ios