Asianet News MalayalamAsianet News Malayalam

'ബിജെപി 65ലേറെ സീറ്റ് നേടും'; ജാര്‍ഖണ്ഡില്‍ ചരിത്ര വിജയം സ്വന്തമാക്കുമെന്ന് മുഖ്യമന്ത്രി

ബിജെപി തനിച്ചും ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഎഡി എന്നീ പാര്‍ട്ടികള്‍ സഖ്യമായും മല്‍സരിക്കുന്നതിനാല്‍ മല്‍സരഫലം പ്രവചനാതീതമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 സീറ്റ് കിട്ടിയ ബിജെപി അ‍ഞ്ചു സീറ്റുകളുള്ള ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയനെ കൂടെക്കൂട്ടിയാണ് ഭരിച്ചത്

jharkhand cm Raghubar Das says bjp will get 65 plus seats in election
Author
Ranchi, First Published Dec 4, 2019, 3:03 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ 65 ലേറെ സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട്. ഇത്തവണ ബിജെപി ജാര്‍ഖണ്ഡില്‍ ചരിത്ര വിജയം നേടുമെന്നും രഘുബര്‍ദാസ് പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ഏഴിന് നടക്കുന്ന രണ്ടാഘട്ട തെര‍ഞ്ഞെടുപ്പിനുള്ള പ്രചാരണം അന്തിമ ഘട്ടത്തിലാണ്. മുഖ്യമന്ത്രി രഘുബാര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് അടക്കമുള്ള 20 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തെരെഞ്ഞെടുപ്പ്.

ബിജെപി തനിച്ചും ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഎഡി എന്നീ പാര്‍ട്ടികള്‍ സഖ്യമായും മല്‍സരിക്കുന്നതിനാല്‍ മല്‍സരഫലം പ്രവചനാതീതമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 സീറ്റ് കിട്ടിയ ബിജെപി അ‍ഞ്ചു സീറ്റുകളുള്ള ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയനെ കൂടെക്കൂട്ടിയാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.

മികച്ച വിജയം നേടുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി രഘുബര്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചത്. ബിജെപിയുമായി സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ധാരണയിലെത്താത്തിനാല്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന് കഴിയാത്തതിനാല്‍ അവരും തനിച്ചാണ് മല്‍സരിക്കുന്നത്.

പരമാവധി മണ്ഡലങ്ങളില്‍ പദയായത്ര നടത്തിയും റാലിയില്‍ പങ്കെടുത്തും മുഖ്യമന്ത്രി തന്നെ രംഗത്തുണ്ട്. പ്രധാനമന്ത്രിയും അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ജാര്‍ഖണ്ഡ് തെര‍ഞ്ഞെടുപ്പ് റാലികളില്‍ സജീവമായിക്കഴിഞ്ഞു. അഞ്ചുഘട്ടമായി നടക്കുന്ന തെര‍ഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഡിസംബര്‍ 23നാണ്. 

Follow Us:
Download App:
  • android
  • ios