സംസ്ഥാനത്ത് ജനുവരി 26 മുതൽ ഇരുചക്രയാത്രക്കാർക്ക് പെട്രോൾ വിലയിൽ ഇരുപത്തിയഞ്ച് രൂപയുടെ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

റാഞ്ചി: നാൾക്കുനാൾ വർധിക്കുന്ന ഇന്ധനവില ഇന്ത്യൻ ജനതയെ മൊത്തം അസ്വസ്ഥമാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ തവണയും സർക്കാരുകൾ വില കുറയ്ക്കാൻ ഇടപെടുമ്പോൾ ജനങ്ങള്‍ക്ക് നേരിയ ആശ്വാസമാകുന്നത്. ഇപ്പോഴിതാ ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവ് വരുത്തുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജാർഖണ്ഡ്. ഇരുചക്ര യാത്രക്കാർക്കാണ് സത്യത്തിൽ ഇവിടെ ലോട്ടറിയടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജനുവരി 26 മുതൽ ഇരുചക്രയാത്രക്കാർക്ക് പെട്രോൾ വിലയിൽ ഇരുപത്തിയഞ്ച് രൂപയുടെ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Scroll to load tweet…

സാധാരണക്കാ‍ർക്ക് വലിയ ആശ്വാസമാകും പെട്രോൾ വിലയിൽ കുറവ് വരുത്തിയ തീരുമാനമെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇടത്തരക്കാരാണ് ഇരചക്ര ഉടമകളിൽ ഏറിയപങ്കും. അവർക്ക് വലിയ ആശ്വാസമാകുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. പെട്രോളടിക്കുന്ന ഇരുചക്രവാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി. പത്ത് ലിറ്റ‍ർ പെട്രോൾ വരെ ഇത്തരത്തിൽ വിലക്കുറവിൽ ലഭിക്കുമെന്നാണ് സർക്കാർ തീരുമാനമെന്നാണ് വ്യക്തമാകുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.