Asianet News MalayalamAsianet News Malayalam

മഹാസഖ്യത്തിന് തിരിച്ചടി; ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്

നേരത്തെ നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശകനായിരുന്നു ജിതന്‍ റാം മാഞ്ചി. എന്നാല്‍, സമീപകാലത്ത് സര്‍ക്കാര്‍ നിലപാടുകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
 

Jitan Ram Manjhi-led HAM-S exits Grand Alliance
Author
Patna, First Published Aug 20, 2020, 7:16 PM IST

പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മഹാസഖ്യത്തിന് തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍ സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേക്കേറാന്‍ തീരുമാനിച്ചു. പാര്‍ട്ടി തീരുമാനമെടുത്തെന്നും രണ്ട് ദിവസത്തിനുള്ളില്‍ എന്‍ഡിഎയില്‍ ചേരുമെന്നും പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മാഞ്ചിയുടെ പാര്‍ട്ടി ജെഡിയുവില്‍ ലയിക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ജെഡിയുവില്‍ ലയിക്കാതെ മുന്നണി മാറാനാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായത്. രാഷ്ട്രീയം സാധ്യതകളാണെന്ന് ഡാനിഷ് റിസ്വാന്‍ പറഞ്ഞു. 

നേരത്തെ നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശകനായിരുന്നു ജിതന്‍ റാം മാഞ്ചി. എന്നാല്‍, സമീപകാലത്ത് സര്‍ക്കാര്‍ നിലപാടുകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായാണ് ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി മത്സരിച്ചത്. മഹാസഖ്യത്തില്‍ ജൂണ്‍ 25നുള്ളില്‍ കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് പാര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലാകാനും ജിതന്‍ റാം മാഞ്ചി ശ്രമിച്ചിരുന്നു. 2015ലെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മാഞ്ചി എന്‍ഡിഎ വിട്ടത്.
 

Follow Us:
Download App:
  • android
  • ios