Asianet News MalayalamAsianet News Malayalam

സമരച്ചൂട് കുറയാതെ ജെഎന്‍യു; വിവേകാനന്ദ പ്രതിമക്കും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും പെയിന്‍റടിച്ചു

വിവേകാനനന്ദന്‍റെ പ്രതിമയില്‍ പെയിന്‍റടിച്ചതിന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്കോ വിദ്യാര്‍ഥി യൂനിയനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിമയില്‍ പെയിന്‍റടിച്ചതിന് പിന്നില്‍ എബിവിപിയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

JNU admin block, Vivekananda statue area defaced with graffi, erupt controversy
Author
New Delhi, First Published Nov 14, 2019, 7:25 PM IST

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സമരം തുടര്‍ന്ന് വിദ്യാര്‍ഥികള്‍. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് മുഴുവന്‍ പെയിന്‍റടിച്ച വിദ്യാര്‍ഥികള്‍ സ്വാമി വിവേകാന്ദന്‍റെ പ്രതിമക്കും പെയിന്‍റ് പൂശി. അനാഛാദനം ചെയ്യാത്ത പ്രതിമക്കാണ് പ്രതിഷേധത്തെ തുടര്‍ന്ന് പെയിന്‍റ് പൂശിയത്. പ്രതിമയുടെ ചുവട്ടില്‍ പ്രകോപനപരമായ വാചകങ്ങളും എഴുതിവെച്ചിട്ടുണ്ട്. ഫീസ് വര്‍ധന മുഴുവന്‍ പിന്‍വലിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ച് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് പഴയ രീതിയിലാക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍ഖ് എന്‍ സായി ബാലാജി വ്യക്തമാക്കി.

അതേസമയം, വിവേകാനനന്ദന്‍റെ പ്രതിമയില്‍ പെയിന്‍റടിച്ചതിന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്കോ വിദ്യാര്‍ഥി യൂനിയനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദന്‍റെ പ്രതിമയില്‍ പെയിന്‍റടിച്ചതിന് പിന്നില്‍ എബിവിപിയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിവേകാനന്ദന്‍റെ പ്രതിമയില്‍ പെയിന്‍റടിച്ച സംഭവം ഉയര്‍ത്തിക്കാട്ടി യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ഹോസ്റ്റല്‍ ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പൂര്‍ണമായി വഴങ്ങിയിട്ടില്ല. വര്‍ധിപ്പിച്ച ഫീസുകള്‍ മുഴുവന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചു. വിവേകാനന്ദന്‍റെ പ്രതിമയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിജെപി നേതാവ് കപില്‍ ശര്‍മ എന്നിവര്‍ സംഭവത്തിനെതിരെ രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios