ദില്ലി: ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക, വൈസ് ചാൻസലറെ തൽസ്ഥാനത്ത് നിന്ന് നീക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജെഎൻയു വിദ്യാർത്ഥികൾ മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. ഉന്നത അധികാര സമിതിയുടെ ശുപാർശകൾ പ്രസിദ്ധപ്പെടുത്താൻ മന്ത്രാലയം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് വിദ്യാർത്ഥികൾ നിവേദനം നൽകി. സർവ്വകലാശാലയുടെ ആഭ്യന്തര സമിതിയുടെ തള്ളണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഫീസ് വർധനവ് പൂർണ്ണമായും പിൻവലിക്കുന്നവരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.