ദില്ലി: ജെഎൻയുവിലെ സമരം, ഏക്സിക്യൂട്ടിവ് കൗൺസിൽ നടക്കുന്ന കൺവെൻഷൻ സെന്‍ററിന് മുന്നിൽ വിദ്യാർത്ഥികൾ ഉപരോധം തുടങ്ങി. ജെഎൻയുവിലെ ഫീസ് വർധന, വസ്ത്രധാരണത്തിലെ നിര്‍ദ്ദേശങ്ങള്‍ സമയംക്രമം എന്നിവയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്തില്‍ സമരം നടക്കുന്നത്. ഹോസ്റ്റൽ ഫീസ് വർധനവിന് അന്തിമ അംഗീകാരം നൽകാനാണ്  ജെഎൻയു എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം  ചേരുന്നത്. 

ഐഎച്ച്എ മാനുവൽ പരിഷ്‌കരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് തീരുമാനം. വൈസ് ചാൻസലർ ജഗദീഷ് കുമാർ ഇതുവരെ വിദ്യാർത്ഥികളെ കാണാൻ തയ്യാറായിട്ടില്ല. ഫീസ് വ‍ർധനവിനെതിരെ എബിവിപിയും സമരം തുടങ്ങുന്നുണ്ട്. സമരത്തിനെ ഇടതുസംഘടനകൾ രാഷ്ട്രീയവത്കരിച്ചെന്ന് എബിവിപി ആരോപിച്ചു. 

രണ്ടാഴ്ചയായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം സംഘർഷത്തിൽ എത്തിയിരുന്നു. കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേഷ് പൊഖ്രയാൽ വിദ്യാർത്ഥികളുമായി ചർച്ച നടത്താമെന്ന് ഉറപ്പു നൽകിയെങ്കിലും ചർച്ചയെന്ന് നടക്കുമെന്ന് കാര്യത്തിൽ അറിയിപ്പ് ഒന്നും വിദ്യാർത്ഥി യൂണിയന് ലഭിച്ചിട്ടില്ല.