Asianet News MalayalamAsianet News Malayalam

ജെഎന്‍യു പേര് മാറ്റി 'മോദി നരേന്ദ്ര യൂണിവേഴ്സിറ്റി' എന്നാക്കണം; നിര്‍ദ്ദേശവുമായി ബിജെപി എംപി

ജെഎന്‍യു സന്ദര്‍ശനവേളയിലാണ് പേര് മാറ്റണമെന്ന നിര്‍ദ്ദേശം ബിജെപി എംപി മുന്നോട്ട് വെച്ചത്. 

JNU should be renamed as modi narendra university: hans raj hans
Author
Dillí, First Published Aug 18, 2019, 11:51 AM IST

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെഎന്‍ യു) പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്ന(എംഎന്‍യു) നിര്‍ദ്ദേശവുമായി ബിജെപി എംപി രംഗത്ത്. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ജെഎന്‍യു സന്ദര്‍ശനവേളയിലാണ് പേര് മാറ്റണമെന്ന നിര്‍ദ്ദേശം ബിജെപിയുടെ എംപി മുന്നോട്ട് വെച്ചത്. 

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെയും ബിജെപി എംപി അനുമോദിച്ചു. നമ്മുടെ പൂര്‍വികര്‍ ചെയ്ത തെറ്റിനെയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ തെറ്റു ചെയ്തു. ആ തെറ്റ് തിരുത്തപ്പെടുന്നു. രാജ്യത്തിന് വേണ്ടി ഒരു പാട് കാര്യങ്ങള്‍ നരേന്ദ്രമോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാറും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ സംഭാവനകള്‍ പരിഗണിച്ച് ജെഎന്‍യുവിന്‍റെ പേര് മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരിലാണ് യൂണിവേഴ്സിറ്റി. രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്നായ ജെഎന്‍യു 1969 ലാണ്  സ്ഥാപിച്ചത്. 

Follow Us:
Download App:
  • android
  • ios