Asianet News MalayalamAsianet News Malayalam

ഫീസ് വര്‍ധന: ജെഎന്‍യു സമരം ഇരുപത്തിയേഴാം ദിവസത്തില്‍; വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും

വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ

jnu strike in 27 th day
Author
New Delhi, First Published Nov 23, 2019, 1:03 AM IST

ദില്ലി: ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെ എൻ യു വിദ്യാർത്ഥികളുടെ സമരം  ഇരുപത്തിയെഴാം ദിവസത്തിൽ. സമരത്തിന്‍റെ ഭാഗമായി ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥി യൂണിയൻ പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. രാവിലെ പതിനൊന്ന് മണിക്ക് മണ്ഡി ഹൗസിൽ നിന്ന് മാർച്ച് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ തവണ നടത്തിയ പാർലമെന്‍റ് മാർച്ചിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അന്ധവിദ്യാർത്ഥികളെ അടക്കം പൊലീസ് തല്ലിയതിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലർ വിഷ്ണുപ്രസാദ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

അതേസമയം വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി ഇന്നലെ കാമ്പസിൽ എത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തി. വിദ്യാർത്ഥികൾ മുന്നേട്ട് വെച്ച ആവശ്യങ്ങളിൽ പകുതിയിലേറെ സമിതി അംഗീകരിച്ചതായിട്ടാണ് സൂചന. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ച്ച ഉണ്ടായേക്കും.

വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഫീസ് വർധനവ് പിൻവലിക്കാതെ സമരം അവസാനി പ്പിക്കില്ലെന്നാണ് വിദ്യാർത്ഥി യൂണിയന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios