ദില്ലി: ജെഎൻയുവിൽ പന്തംകൊളുത്തി വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം. വിദ്യാർത്ഥികൾക്ക് അന്ത്യശാസനം നൽകിയ സർവകലാശാലയുടെ പുതിയ സർക്കുലറിനെതിരെയാണ് സമരം.

എത്രയും വേഗം അക്കാദമിക്ക് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമർപ്പിക്കണമെന്നുമാണ് സർക്കുലറിൽ ആവശ്യപ്പെട്ടത്. ഇത് പൂർത്തിയാക്കാത്ത വിദ്യാർത്ഥികളെ റോൾ ഔട്ട് ആയി പ്രഖ്യാപിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഡിസംബർ 12ന് നടക്കുന്ന പരീക്ഷ എഴുതാത്തവരെ പുറത്താക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് സർവകലാശാലയുടെ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നത്. നിരവധി വിദ്യാർത്ഥികളാണ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്‌സൺ ഐഷെ ഘോഷിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.