പൊതു രാഷ്ട്രീയ വിഷയങ്ങളും ക്യാമ്പസിനുള്ളിലെ സംഭവങ്ങളുമാണ് ഇടത് സഖ്യം ചർച്ചയാക്കുന്നത്. ക്യാമ്പസ് മാറ്റം ആഗ്രഹിക്കുന്നുവെന്ന് എബിവിപി

ദില്ലി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പ് നാളെ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ യൂണിയൻ പിടിക്കാൻ കനത്ത മത്സരത്തിലാണ് ഇടതുസഖ്യവും എബിവിപിയും. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം

നാല് വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ് വിദ്യാർത്ഥികൾ. ആകെ 7700 പേർക്കാണ് വിവിധ പഠന വിഭാഗങ്ങളിലായി വോട്ടാവകാശം. ക്യാമ്പസിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. പൊതു രാഷ്ട്രീയ വിഷയങ്ങളും ക്യാമ്പസിനുള്ളിലെ സംഭവങ്ങളുമാണ് ഇടത് സഖ്യം ചർച്ചയാക്കുന്നത്. അടുത്തിനിടെ ക്യാമ്പസിലുണ്ടായ സംഘർഷങ്ങളും ഇടതുസഖ്യം ഉയർത്തിക്കൊണ്ടുവന്നു.

ജെഎൻയു ക്യാമ്പസ് മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് എബിവിപിയുടെ പ്രചാരണം. നാല് വർഷം മുൻപുള്ള യൂണിയൻ തികച്ചും പരാജയമായെന്നും ഇക്കുറി വിജയം നേടുമെന്നുമാണ് എബിവിപി പറയുന്നത്. ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എൻഎസ് യു, ആർജെഡിയുടെ വിദ്യാർത്ഥി സംഘടന, ബാപ്സ എന്നിവരും മത്സരത്തിനുണ്ട്. വോട്ടെട്ടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ക്യാമ്പസിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തും.

YouTube video player