തൻ്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടത് വ്യാജ ട്വീറ്റുകൾ ആണ്. സ്ത്രീ ആയത് കൊണ്ടാണ് ആരോപണങ്ങൾ നേരിടുന്നത് . മുൻ സർവകലാശാലയിൽ തനിക്ക് എതിരെയുള്ള പരാതികൾ കെട്ടിചമച്ചത് ആണെന്നും ഡോ. ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ദില്ലി: തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ(allegations) തള്ളി ജെ എൻ യു വൈസ് ചാൻസലർ (jnu vice chancellor)ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്(santiShree Dhulipudi Pandit). തൻ്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടത് വ്യാജ ട്വീറ്റുകൾ ആണ്. സ്ത്രീ ആയത് കൊണ്ടാണ് ആരോപണങ്ങൾ നേരിടുന്നത് . മുൻ സർവകലാശാലയിൽ തനിക്ക് എതിരെയുള്ള പരാതികൾ കെട്ടിചമച്ചത് ആണ്. ഒരു കേസ് പോലും തന്റെ പേരിൽ ഇല്ല. ഒരു ആരോപണം എങ്കിലും തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിൽ ആവശ്യമുള്ളത് മാത്രം സ്വീകരിക്കും . അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ജെ എൻ യുവിൽ അഴിമതി ഇല്ലാതാക്കാൻ ഡിജിറ്റൽ സംവിധാനം വരുമെന്നും ജെ എൻ യു വി സി ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ സാവിത്രിബായി ഫൂലെ യൂണിവേഴ്സിറ്റി വിസിയായിരുന്നു ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. ജെഎന്‍യുവിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമാണ് ശാന്തിശ്രീ ധുലിപുടി. ഇവര്‍ എംഫില്‍ പൂര്‍ത്തിയാക്കിയത് ജെഎന്‍യുവില്‍ നിന്നാണ്. കാലവധി പൂര്‍ത്തിയാക്കിയ എം ജഗദീഷ് കുമാറിനെ യുജിസി ചെയര്‍മാനായി നിയമിച്ച ഒഴിവിലേക്കാണ് ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിനെ ജെ എൻ യു വൈസ് ചാൻസലറായി നിയമിച്ചത് .
ശാസ്ത്രം അഭിവാജ്യ ഘടകം-കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്,ശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇന്ത്യൻ സംസ്കാരം-ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്
ദില്ലി: മനുഷ്യജീവിതത്തിൻറെ സമസ്ത മേഖലകളിലും ശാസ്ത്രം അഭിവാജ്യ ഘടകമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. സിന്ധു നദീതട സംസ്കാരം മുതൽ ശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇന്ത്യയുടെ ചരിത്രമെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞു. ജെഎൻയുവിലെ ഗവേഷണ വിദ്യാർത്ഥിയുടെ പുസ്തകം പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പൗരാണിക കാലം മുതല്‍ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള കേന്ദ്രമായിരുന്നു ഇന്ത്യ എന്നാണ് കേന്ദ്ര മന്ത്രി ജിതേന്ദർ സിംഗ് പറഞ്ഞത്. കൊളോണിയൽ കാലത്തിന് മുൻപ് തന്നെ പല വൈദേശികരും ഇന്ത്യയിൽ ശാസ്ത്ര ഗവേഷണത്തിനായി എത്തിയിട്ടുണ്ട്. എന്നാൽ ഈ പാരമ്പര്യം അവകാശപ്പെടാൻ പലര്‍ക്കും മടിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്താണ് ഈ നേട്ടങ്ങള്‍ അഭിമാനത്തോടെ ഉയർത്തികാട്ടാൻ കഴിഞ്ഞതെന്നും കേന്ദ്ര മന്ത്രി ജിതേന്ദർ സിംഗ് അവകാശപ്പെട്ടു.
പാശ്ചാത്യരുടെ ചരിത്രം ശാസ്ത്ര വിരുദ്ധമാണെന്നാണ് ജെ എന്‍ യു വൈസ് ചാന്‍സലര്‍ ഡോ. ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നത്. വേദങ്ങളിലും പുരാണങ്ങളില്‍ പോലും ഭാരതീയരുടെ ശാസ്ത്ര അവബോധത്തിന് തെളിവുകളുണ്ടെന്നും ഡോ. ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞു. ജെഎൻയു ഗവേഷക വിദ്യാർത്ഥിയായ പി. ശബരീഷിന്റെ എ ബ്രിഫ് ഹിസ്റ്ററി ഓഫ് സയൻസ് ഇൻ ഇന്ത്യ എന്ന പുസ്തകം മന്ത്രി ജിതേന്ദ്ര സിംഗ് പ്രകാശനം ചെയ്തു. വേദകാലം മുതൽ ഇതുവരെയുള്ള ശാസ്ത്ര പുരോഗതിയുടെ ചരിത്രമാണ് പുസ്തകം ചർച്ച ചെയ്യുന്നത്
