മോദി ജാതിമത വേർതിരിവില്ലാത്ത നേതാവെന്നും അനിൽ ആന്റണി പറഞ്ഞു.
ദില്ലി: ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനിൽ ആന്റണി. തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തിന് നന്ദി, കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ല. ജനകീയ പ്രശ്നങ്ങളേക്കാൾ കോൺഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളത്. മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവ്. അടുത്ത 25 വർഷം മുന്നിൽ കണ്ട് നയമുണ്ടാക്കുന്ന നേതാവാണ് മോദി. മോദി ജാതിമത വേർതിരിവില്ലാത്ത നേതാവെന്നും അനിൽ ആന്റണി പറഞ്ഞു.
''കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ഞാന്‍ ഒരുപാട് ചിന്തിച്ചെടുത്ത ഒരു തീരുമാനമാണ്. ഇന്നലെ ബിജെപിയുടെ സ്ഥാപന ദിവസത്തില്‍ തന്നെ എനിക്ക് ഈ പാര്‍ട്ടിയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ ബിജെപിയുടെ നേതൃത്വത്തോട് നന്ദിയുണ്ട്. ഞാന്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസം, ബിബിസി വിഷയത്തില്‍ ഞാന്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജി വെച്ചു. രാജി വെച്ച് കഴിഞ്ഞ് ഞാന്‍ ആലോചിച്ചപ്പോള്‍ ഞാനൊരു യുവാവാണ്. ഇന്ത്യയില്‍ ഭൂരിഭാഗവും യുവതീ യുവാക്കളാണ്. ഇന്ത്യയില്‍ ഏകദേശം 65 ശതമാനം 40 വയസ്സില്‍ താഴെയാണ്. ഇന്ന് ഈ യുവഇന്ത്യയില്‍, ഇന്ത്യയിലെ പൊളിറ്റിക്കല്‍ സ്പെക്ട്രം എല്ലാം നോക്കുന്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുപാട് പേരുണ്ട്. പല പ്രാദേശിക പാര്‍ട്ടികളുണ്ട്. കേരളത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്. ഒരു ദേശീയ പാര്‍ട്ടിയായി കോണ്‍ഗ്രസുണ്ട്. അതില്‍ നിന്ന് ആ സമയത്ത് ഞാന്‍ രാജിവെച്ചു. പക്ഷേ രാഷ്ട്രതാത്പര്യങ്ങള്‍ക്ക്വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല. ദേശീയ പാര്‍ട്ടിയായിട്ട് ഞാന്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും മാത്രമേ കാണുന്നുള്ളൂ. അതില്‍ കോണ്‍ഗ്രസ് കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായിട്ട് ഇത് പഴയ കോണ്‍ഗ്രസ് പാര്‍ട്ടിയല്ല. അവരിന്ന് രാഷ്ട്രത്തിന്‍റെ താത്പര്യങ്ങളേക്കാള്‍ കൂടുതല്‍, ജനങ്ങളുടെ താത്പര്യങ്ങളേക്കാള്‍ കൂടുതല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളേക്കാള്‍ കൂടുതല്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രണ്ട് മൂന്ന് വ്യക്തികളെ കേന്ദ്രീകരിച്ചാണ്. ഇന്നത് ഒരു വ്യക്തിതാത്പര്യത്തിന് വേണ്ടി മാത്രം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്. അതേ സമയം ഭാരതീയ ജനതാ പാര്‍ട്ടി, ഞാനൊരുപാട് ആ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടുള്ളയാളാണ് പണ്ടെല്ലാം. പക്ഷേ കൂടുതല്‍ കൂടുതല്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്പോള്‍ ആ പാര്‍ട്ടിക്ക് വളരെ സ്വീകാര്യനായ വളരെ ജനപിന്തുണയുള്ള, ഇന്ത്യയില്‍ തന്നെ ഏറ്റവും ജനപിന്തുണയുള്ള ഒരു നേതാവാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്. ഇന്ത്യയില്‍ തന്നെയല്ല, ലോകത്തില്‍ തന്നെ ഏറ്റവും ജനപിന്തുണയുള്ള, ജനപ്രിയനായ ഒരു നേതാവാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്. സാധാരണ എല്ലാ പാര്‍ട്ടിക്കാരും അടുത്ത ഇലക്ഷന്‍, അഞ്ച് വര്‍ഷം കഴിയുന്പോഴുളള കാര്യം, അഞ്ച് വര്‍ഷത്തെ ടേം, ഇതൊക്കെ കണ്ടുകൊണ്ടാണ് നയങ്ങളുണ്ടാക്കുന്നത്. പക്ഷേ ഭാരതീയജനതാ പാര്‍ട്ടിയില്‍ പ്രധാനമന്ത്രി മോദി 5 കൊല്ലം, പത്ത് കൊല്ലം ഒന്നുമല്ല, അടുത്ത 25 വര്‍ഷം അതാണ് അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണം.''
