ആധ്യാത്മിക നേതാക്കളെ കുറിച്ചും പരസ്യ പ്രസ്താവനകൾ നടത്തി എംപിമാർ വിവാദമാക്കരുതെന്നും ഓൺലൈൻ യോഗത്തിൽ നദ്ദ പറഞ്ഞു.
ദില്ലി: മതപരമായ വിഷയങ്ങളിൽ ബിജെപി എംപിമാർ സ്വന്തമായി അഭിപ്രായം പറയേണ്ടെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ കർശന നിർദേശം. ആധ്യാത്മിക നേതാക്കളെ കുറിച്ചും പരസ്യ പ്രസ്താവനകൾ നടത്തി എംപിമാർ വിവാദമാക്കരുതെന്നും ഓൺലൈൻ യോഗത്തിൽ നദ്ദ പറഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങളും ഭരണ നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ എംപിമാർ ശ്രമിക്കണം. വിഷയങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കിയ ശേഷം പക്വതയോടെ പ്രതികരിക്കണമെന്നും നദ്ദ നിർദേശിച്ചു. മണ്ഡലങ്ങളിൽ ചെറിയ കൂട്ടായ്മകൾ സംഘടിപ്പിക്കാനും, മാർച്ച് ഇരുപതിനകം ഏൽപിച്ച ജോലികൾ പൂർത്തിയാക്കാനും നദ്ദ നിർദേശം നൽകി.
