ദില്ലി: മാർച്ച് മാസം മുതൽ സുപ്രീം കോടതി സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ. ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക അകലം പാലിച്ച് കൊണ്ട് കോടതികൾ പ്രവർത്തിപ്പിക്കാനാണ് ധാരണ. കോടതികളിൽ ഇതോടെ നേരിട്ട് വാദം കേൾക്കും.