ദില്ലി: ഗുജറാത്ത് ഹൈക്കോടതി ജഡ്‍ജി എ എ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. കഴിഞ്ഞ മേയ് 10 ന് ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു. ആ തീരുമാനം പിന്‍വലിച്ചാണ് അദ്ദേഹത്തെ ത്രിപുരയിലേക്ക് മാറ്റിയത്.