Asianet News MalayalamAsianet News Malayalam

'കൗമാരക്കാരുടെ പ്രണയം എന്താണെന്ന് അവർക്കറിയാം'; പോക്സോ നിയമത്തിൽ പരിഷ്കാരം വേണമെന്ന് മുൻ ജഡ്ജി

17 വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും പ്രണയബന്ധത്തിൽ ഏർപ്പെട്ട കേസുകളാണ് കോടതികളിൽ എത്തുന്നതിലധികവും. ഈ പ്രായക്കാർ പ്രണയബന്ധത്തിലേർപ്പെടുമ്പോൾ അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം. 

Justice Madan Lokur On POCSO Cases 16-18 Year Olds In Romantic Relationships Know What They are Doing
Author
First Published Dec 3, 2022, 9:27 PM IST

ദില്ലി: പോക്സോ നിയമത്തിൽ പരിഷ്കരണം വേണമെന്ന് സുപ്രീം കോടതി ജഡ്ജി മദൻ ബി ലോകൂർ. ജുവനൈൽ ജസ്റ്റിസ് ആക്ടിൽ 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി പ്രത്യേക വ്യവസ്ഥകൾ ഉണ്ട്. എന്നാൽ പോക്സോ നിയമത്തിൽ സമാനമായ ഒരു വ്യവസ്ഥയോ ആശയമോ ഇല്ലാത്തതെന്തുകൊണ്ടാണ്. ജുവനൈൽ ജസ്റ്റിസ് ആക്ടിൽ 16-18 വയസ്സുകാർക്ക് പ്രത്യേക വ്യവസ്ഥയുണ്ട്. 

17 വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും പ്രണയബന്ധത്തിൽ ഏർപ്പെട്ട കേസുകളാണ് കോടതികളിൽ എത്തുന്നതിലധികവും. ഈ പ്രായക്കാർ പ്രണയബന്ധത്തിലേർപ്പെടുമ്പോൾ അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം. അനന്തരഫലങ്ങളെക്കുറിച്ചും അവർക്ക് ബോധ്യമുണ്ടാകും. അതുകൊണ്ട് തന്നെ അവരെ എന്തിനാണ് വിചാരണ ചെയ്യുന്നത്. 

സ്വവർഗരതിയെ കുറ്റവിമുക്തമാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ കൗമാര പ്രണയങ്ങളും കുറ്റകരമല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദില്ലി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (ഡിസിപിസിആർ) 'ഹഖ്: സെന്റർ ഫോർ ചൈൽഡ് റൈറ്റ്‌സ്' എന്ന പേരിൽ സംഘടിപ്പിച്ച "പോക്‌സോ കേസുകളുടെ നീതി, വിചാരണ, നടപടി, പെൻഡൻസി" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ലോകൂർ. 

ഇരകളാക്കപ്പെടുന്ന കുട്ടികൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കണം.  പോക്‌സോ കേസുകളിൽ കുട്ടികൾക്കായി പ്രത്യേക നടപടിക്രമം വികസിപ്പിക്കണം. കേസുകൾ തീർപ്പുകൾ വേഗത്തിലാക്കണം. പോക്‌സോ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണമെന്നാണ് നിയമം പറയുന്നത്. ഒന്നോ ഒന്നരയോ വർഷത്തിനുള്ളിൽ കേസ് അവസാനിപ്പിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഒരുവർഷത്തിനുള്ളിൽ അവസാനിപ്പിച്ചുകൂടാ. മുസാഫർപൂർ ഷെൽട്ടർ ഹോം കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കി. വർഷങ്ങളോളം 34 പെൺകുട്ടി ലൈം​ഗിക ചൂഷണത്തിനിരയാക്കിയ സംഭവമായിരുന്നു മുസാഫർപൂർ ഷെൽട്ടർ ഹോം കേസെന്നും അദ്ദേഹം പറഞ്ഞു. 

കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകകൾ കേസ് മാനേജ്‌മെന്റിന്റെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ജുഡീഷ്യറിക്ക് കൈകാര്യം ചെയ്യാം. ഒരു വർഷത്തിനുള്ളിൽ രണ്ട് പോക്‌സോ കേസുകളിൽ തീർപ്പുണ്ടാക്കുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്ധ്രയിലെയും മുസാഫർപൂരിലെയും കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കി. നിരവധി പ്രതികൾ ശിക്ഷിക്കപ്പെട്ടു. കേസ് മാനേജ്മെന്റിന്റെ ഉദാഹരണമാണ് ഈ രണ്ട് കേസുകളെന്നും അദ്ദേഹം പറഞ്ഞു. 

പ്രായപൂർത്തിയായ ഒരാൾക്ക് ബാധകമായ നടപടിക്രമങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ പ്രയോഗിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതികളിൽ വേ​ഗത്തിൽ കേസുകൾ തീർപ്പാക്കുന്നുണ്ടെങ്കിലും അത്കാരണം ഹൈക്കോടതികളിൽ അപ്പീൽ കുമിഞ്ഞുകൂടിയെന്നും അദ്ദേഹം പറഞ്ഞു.

പോക്സോ കേസിലെ പരാതിക്കാരിയുടെ വീട്ടിലെ ബൈക്ക് അടിച്ചുമാറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; 2പേര്‍ അറസ്റ്റില്‍

നിരപരാധിയായ യുവാവിനെതിരെ പോക്‌സോ കേസ്; രണ്ട് വനിത പൊലീസുകാര്‍ക്ക് പിഴ ചുമത്തി കോടതി
 

Follow Us:
Download App:
  • android
  • ios