Asianet News MalayalamAsianet News Malayalam

എതിര്‍ക്കുന്ന ഇരയെ ഒരാള്‍ക്ക് തനിയെ പീഡിപ്പിക്കാനാവില്ല; വീണ്ടും വിചിത്ര വിധിയുമായി ജസ്റ്റിസ് പുഷ്പ ഗനേഡിവാല

എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കിയത്. 

justice Pushpa Ganediwala acquits man of rape by saying impossible for a single man to gag the victim and remove her and his clothes at the same time without any scuffle
Author
HIGH COURT OF BOMBAY, First Published Jan 29, 2021, 3:29 PM IST

പോക്സോ കേസില്‍ വിചിത്രമായ വിധിയുമായി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല. പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഗനേഡിവാലയുടെ പുതിയ വിധി. എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കിയത്. 

ഒരാള്‍ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും ഇവര്‍ പറയുന്നു. കേസിലെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു. യാവത്മാള്‍ സ്വദേശിയായ 26കാരനെതിരായ കേസിലാണ് കോടതിയുടെ തീരുമാനം. 2013 ജൂലൈ 26ന് മാത്രമാണ് കുട്ടിയുടെ അമ്മ അയല്‍ക്കാരനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്‍റെ മകള്‍ക്ക് 15 വയസ് പ്രായമുള്ള സമയത്താണ് കുറ്റകൃത്യം നടന്നത് എന്നായിരുന്നു ഇരയുടെ അമ്മയുടെ പരാതി. 

'ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ല', ഞെട്ടിക്കുന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ഇവരുടെ പരാതി അനുസരിച്ചാണ് സൂരജ് കാസര്‍കര്‍ എന്ന ഇരുപത്തിയാറുകാരനെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. അനധികൃതമായ അതിക്രമിച്ച് കയറലും ബലാത്സംഗവും കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് 18 വയസില്‍ താഴെ പ്രായമുള്ളപ്പോഴാണ് അതിക്രമം നേരിടേണ്ടി വന്നതെന്നും കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇരുവരും തമ്മില്‍ ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. മദ്യപിച്ച് എത്തിയ അയല്‍വാസി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായപൊത്തിപ്പിടിച്ച അക്രമി വസ്ത്രങ്ങള്‍ വലിച്ച് മാറ്റി പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതാണ് കോടതിയില്‍ പ്രതിക്ക് അനുകൂലമായി മാറിയ കോടതിയുടെ നിരീക്ഷണത്തിന് കാരണമായത്. 

അഞ്ചു വയസ്സുകാരിക്കെതിരെ അമ്പതുകാരന്റെ ലൈംഗികാതിക്രമം, പ്രതിക്കനുകൂലമായ വിധിയുമായി വീണ്ടും ജസ്റ്റിസ് ഗനേഡിവാല

വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും കോടതി തള്ളി. ശക്തമായ ശിക്ഷയ്ക്ക് ശക്തമായ തെളിവുകള്‍ വേണമെന്നായിരുന്നു പുഷ്പ ഗനേഡിവാല വിശദമാക്കിയത്. ഇതിന് മുന്‍പും പോക്സോ കേസിലടക്കം പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം വിവാദമായിരുന്നു. ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ലെന്നായിരുന്നു പുഷ്പ ഗനേഡിവാല പോക്സോ കേസില്‍ നിരീക്ഷിച്ചത്. ഈ വിവാദ വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചുവയസുകാരിക്കെതിരായ അമ്പത് വയസുകാരന്‍റെ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് അനുകൂലമായ വിധിയുമായി പുഷ്പ ഗനേഡിവാല വീണ്ടുമെത്തിയത്.
 

Follow Us:
Download App:
  • android
  • ios