ദില്ലി: നിര്‍ഭയ കേസ് കേൾക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു.നിര്‍ഭയ കേസ് പരിഗണിച്ച് കൊണ്ടിരിക്കെയാണ് സംഭവം. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

കോടതി ജീവനക്കാർ ജഡ്ജിയെ കോടതിയിൽ നിന്നു പുറത്തേക്ക് കൊണ്ടുപോയി. ചേംബറിലെത്തിച്ച ജഡ്ജിയെ സുപ്രീംകോടതി ഡോക്ടര്‍മാരെത്തി പരിശോധിച്ചു. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനം പറയുന്നതിനിടെ  ജസ്റ്റിസ് ആര്‍ ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഹർജി മാറ്റുന്ന കാര്യത്തിൽ വിധി പറയാൻ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു . അശോക് ഭൂഷൺ തീരുമാനം പറയുന്നതിനിടെ ആ ഭാഗത്തേക്ക്‌ കുഴഞ്ഞ് വീഴുകയായിരുന്നു.