ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജീവമായിരുന്നു കെ കെ രാഗേഷ്. സമര വേദി ഒഴിപ്പിക്കലിനെതിരെ  ഗാസിപ്പൂരില്‍ നടന്ന പ്രതിഷേധത്തിലും രാഗേഷ് പങ്കെടുത്തിരുന്നു.  

ദില്ലി: കെ കെ രാഗേഷ് എംപിക്ക് കൊവിഡ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജീവമായിരുന്നു കെ കെ രാഗേഷ്. സമര വേദി ഒഴിപ്പിക്കലിനെതിരെ ഗാസിപ്പൂരില്‍ നടന്ന പ്രതിഷേധത്തിലും രാഗേഷ് പങ്കെടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാരെയും ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.