ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. 89 കാരനായ കല്യാണ്‍സിംഗ് രാജസ്ഥാന്‍ ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചുണ്ട്.

ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലക്നൗ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കല്യാണ്‍സിംഗ് കഴിയുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ നാലിനാണ് കല്യാണ്‍സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. 89 കാരനായ കല്യാണ്‍സിംഗ് രാജസ്ഥാന്‍ ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര് കല്യാണ്‍സിംഗിന്‍റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍സിംഗിനെ സന്ദര്‍ശിച്ചിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona