കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് തമിഴ്നാട്ടില്‍ ആം ആദ്മി പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി മക്കള്‍ നീതി മയ്യം നേതാവും അഭിനേതാവുമായ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞവര്‍ഷം മധുരയില്‍വച്ചാണ് കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ കെജ്രിവാളും പങ്കെടുത്തിരുന്നു. കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് തമിഴ്നാട്ടില്‍ ആം ആദ്മി പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.