ആത്മാഭിമാനമുള്ള രാജ്യം എങ്ങനെ പ്രതികരിക്കുമോ അത് മാത്രമാണ് പാകിസ്ഥാനെതിരായ വ്യോമാക്രമണത്തിലൂടെ ഇന്ത്യ ചെയ്തതെന്ന് കമൽഹാസൻ. സൈന്യം നടത്തിയ ധീരമായ നീക്കത്തിൽ ഓരോരുത്തരും അഭിമാനിക്കുകയാണെന്നും കമൽഹാസൻ പറഞ്ഞു.

ചെന്നൈ: ആത്മാഭിമാനമുള്ള രാജ്യം എങ്ങനെ പ്രതികരിക്കുമോ അത് മാത്രമാണ് പാകിസ്ഥാനെതിരായ വ്യോമാക്രമണത്തിലൂടെ ഇന്ത്യ ചെയ്തതെന്ന് കമൽഹാസൻ. പുൽവാമ ഭീകരാക്രമണത്തിന് പകരമായി പാക് അതിര്‍ത്തിക്കപ്പുറത്ത് ഇന്ത്യ നടത്തിയ സൈനിക നീക്കത്തോട് പ്രതികരിക്കുകയായിരുന്നു കമൽഹാസൻ. ബലാക്കോട്ടിൽ ഇന്ത്യന്‍ സൈന്യം നടത്തിയ ധീരമായ നീക്കത്തിൽ ഓരോരുത്തരും അഭിമാനിക്കുകയാണെന്നും കമൽഹാസൻ പറഞ്ഞു.

Scroll to load tweet…

 രാജ്യത്തിന്‍റെ കവചമാണ് സൈനികര്‍. അതിനനുസരിച്ച് തന്നെയാണ് ഇന്ത്യൻ സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും കമൽഹാസൻ പ്രതികരിച്ചു. പോരാളികൾക്ക് സല്യൂട്ട് എന്നാണ് കമൽഹാസന്‍റെ പ്രതികരണം.