തനിക്ക് ബീഫ് ഇഷ്ടമാണ്. കഴിക്കാറുണ്ട്. കങ്കണ നേരത്തെ പറഞ്ഞിരുന്നു. മുതിർന്ന കോൺ​ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാർ പറഞ്ഞു. അതിതിടെ, പരാമർശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യേ രം​ഗത്ത് വന്നു. വഡേത്തിവാറിൻ്റെ പരാമർശം കോൺഗ്രസിൻ്റെ വൃത്തികെട്ട സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഉപാധ്യേ പറഞ്ഞു.

ദില്ലി: ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത് താൻ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നതായി കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ. തനിക്ക് ബീഫ് ഇഷ്ടമാണെന്നും ബീഫ് കഴിക്കുമെന്നും കങ്കണ പറ‍ഞ്ഞതായി വിജയ് വഡേത്തിവാർ സാമൂഹ്യമാധ്യമമായ എക്‌സിലാണ് കുറിച്ചത്. ഹിമാചൽ പ്രദേശിലെ മണ്ഡി സീറ്റിലാണ് കങ്കണ ജനവിധി തേടുന്നത്. 

തനിക്ക് ബീഫ് ഇഷ്ടമാണ്. കഴിക്കാറുണ്ട്. കങ്കണ നേരത്തെ പറഞ്ഞിരുന്നു. മുതിർന്ന കോൺ​ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാർ പറഞ്ഞു. അതിതിടെ, പരാമർശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യേ രം​ഗത്ത് വന്നു. വഡേത്തിവാറിൻ്റെ പരാമർശം കോൺഗ്രസിൻ്റെ വൃത്തികെട്ട സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഉപാധ്യേ പറഞ്ഞു. "ഇത് കോൺഗ്രസിൻ്റെ വൃത്തികെട്ട സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ അവർക്ക് കഴിയുന്നില്ല. ഇത് പാർട്ടിയുടെ തോറ്റുപോയ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്," കേശവ് ഉപാധ്യേ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരത്തെ കങ്കണ റണാവത്ത് രം​ഗത്തെത്തിയിരുന്നു. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീർത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നുമായിരുന്നു കങ്കണയുടെ വാക്കുകൾ. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്നും കങ്കണ പറഞ്ഞു. തന്‍റെ പ്രതിനിധിയായി മണ്ഡിയിലെ മകളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡിയിലെ മകള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പറയുന്നുവെന്നും കങ്കണ കുറ്റപ്പെടുത്തി. 

തിരുവനന്തപുരത്ത് വയോധികൻ കുളത്തിൽ മരിച്ച നിലയിൽ

https://www.youtube.com/watch?v=Ko18SgceYX8