Asianet News MalayalamAsianet News Malayalam

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവം: കോർപ്പറേഷൻ കമ്മീഷണറോട് നേരിട്ടെത്തി വിശദീകരണം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ

നടി കങ്കണ റണാവത്തിന്‍റെ കെട്ടിടം പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മീഷൻ. നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ആവശ്യം. 

Kangana Ranaut building demolition: Human Rights Commission to attend corporation commissioner for explanation
Author
Kerala, First Published Dec 23, 2020, 6:40 PM IST

മുംബൈ: നടി കങ്കണ റണാവത്തിന്‍റെ കെട്ടിടം പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മീഷൻ. നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ആവശ്യം. കങ്കണയുടെ പരാതിയിലാണ് നടപടി.നേരത്തെ ബോബെ ഹൈക്കോടതി കെട്ടിടം പൊളിച്ച നടപടി കുറ്റകരമാണെന്ന് വിധിച്ചിരുന്നു. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ സർവേയറെയും നിയോഗിച്ചിട്ടുണ്ട്. 

കങ്കണയുടെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ ബിഎംസി(ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) നടപടി നിയമവിരുദ്ധമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്‌നമെന്നും കെട്ടിടം പൊളിച്ചുമാറ്റിയതാണെന്നും കോടതി പറഞ്ഞായിരുന്നു കോടതി ഉത്തരവ്. 

ഉത്തരവാദിത്തമില്ലാത്തവരുടെ പ്രസ്താവനകള്‍ അവഗണിക്കുകയാണ് വേണ്ടത്. ഒരു സിവില്‍ സൊസൈറ്റിയില്‍ സ്‌റ്റേറ്റ് മസില്‍ പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.  ബിഎംസിയുടെ നടപടി പ്രതികാരബുദ്ധിയോടെയാണ്. കങ്കണയെ ഭയപ്പെടുത്തി നിശബ്ദയാക്കുക എന്നതായിരുന്നു ശ്രമമെന്നും ഡിവിഷന്‍ ബെഞ്ച് ജഡ്ജി എസ്‌ജെ കത്താവാല, റിയാസ് ഛഗ്ല എന്നിവര്‍ നിരീക്ഷിച്ചു. 

പൊളിച്ചുമാറ്റിയ ഭാഗം ബിഎംസി നിര്‍മ്മിച്ചുനല്‍കണമെന്നും അതിനായി കങ്കണക്ക് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ വിദഗ്ധര്‍ നഷ്ടം കണക്കാക്കണമെന്നും കോടതി പറഞ്ഞു. സെപ്റ്റംബര്‍ ഒമ്പതിനാണ് ബിഎംസി അധികൃതര്‍ കങ്കണയുടെ കെട്ടിടത്തിന്റെ ഒരുഭാഗം അനധികൃത നിര്‍മ്മാണമാണെന്ന് ആരോപിച്ച് പൊളിച്ചുമാറ്റിയത്.

Follow Us:
Download App:
  • android
  • ios