കങ്കണ തന്നെ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞതായി കോൺഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍ പറഞ്ഞതിന് പിന്നാലെയാണ് വിശദീകരണവുമായി കങ്കണ എത്തിയിരിക്കുന്നത്.

മുംബൈ: ബീഫ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. താൻ ബീഫ് കഴിക്കാറില്ല, പ്രൗഡ് ഹിന്ദു ആണെന്നും കങ്കണ എക്സില്‍ കുറിച്ചു. 

കങ്കണ തന്നെ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞതായി കോൺഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍ പറഞ്ഞതിന് പിന്നാലെയാണ് വിശദീകരണവുമായി കങ്കണ എത്തിയിരിക്കുന്നത്.

താൻ ബീഫ് കഴിക്കാറില്ല, മറ്റ് റെഡ് മീറ്റുകളൊന്നും കഴിക്കാറില്ല, തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനവിരുദ്ധമായ കാര്യങ്ങളാണ്, യോഗയിലും ആയുര്‍വേദത്തിലും കേന്ദ്രീകരിച്ചുള്ള ജീവിതരീതിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പിന്തുടരുന്നത്, ഈ തന്ത്രങ്ങളൊന്നും തന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയില്ല, തന്‍റെ ആളുകള്‍ക്ക് തന്നെ അറിയാം, താനൊരു പ്രൗഡ് ഹിന്ദു ആണെന്നും അവര്‍ക്ക് അറിയാം, അവരെ തെറ്റിദ്ധരിപ്പിക്കാനിത് മതിയാകില്ലെന്നും കങ്കണ.

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് ബിജെപിക്ക് വേണ്ടി കങ്കണ റണൗട്ട് ജനവിധി തേടുന്നത്.

കങ്കണയുടെ എക്സ് പോസ്റ്റ്...

Scroll to load tweet…

Also Read:- ട്രെയിനില്‍ നിന്ന് പിടിച്ച 4 കോടിക്ക് പിടിവലി; കൈമാറൂ എന്ന് ആദായനികുതി വകുപ്പ്, പറ്റില്ലെന്ന് കളക്ട‍ര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo