ദില്ലി: വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിൻ്റെ താക്കീത്. വിമാനത്തിനുള്ളിൽ ഫോട്ടോഗ്രഫി അനുവദിക്കരുതെന്നാണ് താക്കീത്. നിർദ്ദേശം ലംഘിച്ചാൽ ആ റൂട്ടിൽ രണ്ടാഴ്ചത്തേക്ക് സർവ്വീസ് റദ്ദ് ചെയ്യുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കങ്കണ രണാവത്തിന്റെ ഫോട്ടോ പകർത്താൻ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർ തിക്കിത്തിരക്കിയ പശ്ചാത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം.