ദില്ലി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ ഇപ്പോഴും രോഗബാധിതയെന്ന് പരിശോധനാ ഫലം. അഞ്ചാമത് നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് കനി കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. മക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ വേണ്ടി വീട്ടിലേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്നും അടുത്ത ഘട്ട പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കനിക ഇന്നലെ സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. മാര്‍ച്ച് 20നാണ് കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.  

ലണ്ടനിൽ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെക്കുകയും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലഖ്‌നൗവിൽ ഇവർ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും നടത്തിയിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക