ബെം​ഗളുരു: മറാത്താ വികസന അതോറിറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ചു വിവിധ കന്നഡ സംഘടനകൾ ഡിസംബർ അഞ്ചിന് കർണാടകത്തിൽ ബന്ദ്‌ നടത്താൻ തീരുമാനം. ഓട്ടോ ടാക്സി തൊഴിലാളികൾ, ബാർ ഉടമകൾ എന്നിവർ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചു.

യെദ്യൂരപ്പ സർക്കാർ ആളുകളെ വിഭജിച്ചു വിഭജിച്ചു ഭരിക്കുകയാണെന്നാണ് പ്രതിഷേധകരുടെ ആരോപണം. എല്ലാ വിഭാഗങ്ങൾക്കും വികസന അതോറിറ്റി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.