ഉത്തരവാദിത്തങ്ങളെ അവഗണിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന നടത്തുന്നതിനും രൂക്ഷമായി വിമര്‍ശനമാണ് കപില്‍ സിബലിന്‍റെ ട്വീറ്റിലുള്ളത്. 

തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ വേണ്ടി എടുക്കുന്ന അതേ പരിശ്രമം എന്തുകൊണ്ട് കൊവിഡിനെ പരാജയപ്പെടുത്താന്‍ എടുക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കേന്ദ്രസര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ നടപടികളെ വിമര്‍ശിച്ചികൊണ്ടാണ് പ്രധാനമന്ത്രിയോടുള്ള കപില്‍ സിബലിന്‍റെ ചോദ്യം.

Scroll to load tweet…

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വലയുന്നതിനിടയിലാണ് പ്രധാനമന്ത്രിക്കെതിരായ രൂക്ഷ വിമര്‍ശനം. ഉത്തരവാദിത്തങ്ങളെ അവഗണിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന നടത്തുന്നതിനും രൂക്ഷമായി വിമര്‍ശനമാണ് കപില്‍ സിബലിന്‍റെ ട്വീറ്റിലുള്ളത്.

Scroll to load tweet…

കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പൊതു സമ്മേളനങ്ങളും റാലികളും നിര്‍ത്തി വയ്ക്കുന്നതായി ബിജെപി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.