കർഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കർഷകൻ സൂശീൽ കാജൾ മരിച്ചതോടെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.  

ദില്ലി: കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ഹരിയാനയിലെ കര്‍ണാല്‍ സബ് ഡിവിഷന്‍ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. എസ്‍ഡിഎം ആയുഷ് സിന്‍ഹയെ സര്‍ക്കാര്‍ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. കർഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കർഷകൻ സൂശീൽ കാജൾ മരിച്ചതോടെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

സുശീലിന്‍റ് തലയ്ക്ക് കാലിനും ലാത്തിയടിയിൽ പരിക്കേറ്റിരുന്നു. കർഷകൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ ജൂഡ്യഷ്യൽ അന്വേഷണം വേണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു. കര്‍ഷകന്‍റെ മരണത്തില്‍ ഹരിയാന സർക്കാർ മറുപടി പറയണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നൽകണമെന്നും കിസാൻ സഭ നേതാക്കൾ ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.