Asianet News MalayalamAsianet News Malayalam

കർണാടക ബാങ്ക് ജനറൽ മാനേജറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

കഴിഞ്ഞ ദിവസം രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം. മംഗളൂരു റൂറൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Karnataka bank manager found dead prm
Author
First Published Nov 11, 2023, 11:23 AM IST

മം​ഗളൂരു: കർണാടക ബാങ്കിന്റെ ജനറൽ മാനേജരും ചീഫ് കംപ്ലയൻസ് ഓഫീസറുമായ (സിസിഒ) കെ എ വദിരാജിനെ (51) മരിച്ച നിലയിൽ കണ്ടെത്തി. മം​ഗളൂരു നഗരത്തിലെ അപ്പാർട്ടുമെന്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. എജെ ഹോസ്പിറ്റലിൽ നിന്ന് രാവിലെ 11:30 ഓടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്  ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും  പൊലീസ് പറഞ്ഞു. വദിരാജിന്റെ സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായും ഇയാളുടെ കഴുത്തിനും വയറിനും മുറിവേറ്റതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം. മംഗളൂരു റൂറൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 33 വർഷമായി കർണാടക ബാങ്കിലെ ജീവനക്കാരനാണ് വദിരാജ്. ക്ലർക്കായി തുടങ്ങിയ വദിരാജ് പടിപടിയായി ജനറൽ മാനേജർ പദവിയിലെത്തി. രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ ജോലി ചെയ്തു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. 
 

Follow Us:
Download App:
  • android
  • ios