Asianet News MalayalamAsianet News Malayalam

കര്‍ണാടക ബിജെപിയിലെ വിഭാഗീയതയില്‍ ഇടപെട്ട് കേന്ദ്രം; യെദിയൂരപ്പയ്ക്കെതിരെ പരാതിയുമായി നേതാക്കള്‍

മുഖ്യമന്ത്രി കരാറുകൾ അനുവദിക്കുന്നതിലടക്കം അഴിമതികാട്ടുന്നുവെന്ന് എംഎല്‍സി എ എച്ച് വിശ്വനാഥ് മാധ്യമങ്ങളോട് തുറന്നടിച്ചത് വലിയ വിവാദമായി. 

Karnataka BJP in-charge Arun Singh readies report on dissidence
Author
Karnataka, First Published Jun 19, 2021, 8:27 AM IST

ബെംഗളൂരു: നേതൃമാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെ കർണാടകത്തിലെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുൺ സിംഗ് ചർച്ചകൾ പൂർത്തിയാക്കി ദില്ലിക്ക് മടങ്ങി. ഇതിനിടെ ചില ബിജെപി നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണമടക്കം ഉന്നയിച്ചത് നേതൃത്ത്വത്തെ ഞെട്ടിച്ചെങ്കിലും, ഭൂരിഭാഗം എംഎല്‍മാരും യെദിയൂരപ്പയോടൊപ്പമാണെന്ന് വ്യക്തമാക്കി. സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് അരുൺ സിംഗ് ദേശീയ നേതൃത്ത്വത്തിന് നല്‍കുന്ന റിപ്പോർട്ട് യെദിയൂരപ്പ സർക്കാറിന് നിർണായകമാണ്.

രണ്ട് ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് അരുൺസിംഗിന്‍റെ മടക്കം. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റേണ്ട സാഹചര്യമില്ലെന്നാണ് അരുൺസിംഗ് ആവർത്തിച്ചത്. പക്ഷേ സംസ്ഥാന ബിജെപിയിലെ വിഭാഗീയത വ്യക്തമാക്കുന്നതായിരുന്നു ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ചില നേതാക്കളുടെ പരസ്യ പ്രസ്താവനകൾ, മുഖ്യമന്ത്രി കരാറുകൾ അനുവദിക്കുന്നതിലടക്കം അഴിമതികാട്ടുന്നുവെന്ന് എംഎല്‍സി എ എച്ച് വിശ്വനാഥ് മാധ്യമങ്ങളോട് തുറന്നടിച്ചത് വലിയ വിവാദമായി. 

ചില നേതാക്കൾ ഇളയ മകന്‍ ബിഎസ് വിജയേന്ദ്രയുടെ ഭരണത്തിലെ ഇടപെടലുകളില്‍ കടുത്ത അതൃപ്തിയറിയിച്ചു. ഭൂരിഭാഗം എംഎല്‍മാരും തന്നോടൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നത് യെദിയൂരപ്പയ്ക്ക് ആശ്വാസമാണ്. എങ്കിലും വരും ദിവസം സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെകുറിച്ച് അരുൺ സിംഗ് ദേശീയനേതൃത്ത്വത്തിന് നല്‍കുന്ന റിപ്പോർട്ട് നിർണായകമാണ്.

ദക്ഷിണേന്ത്യയില് ഭരണത്തിലുള്ള ഏക സംസ്ഥാനത്ത് പകരം ഉയർത്തിക്കാനാട്ടാന്‍ യെദിയൂരപ്പയോളം പോന്നൊരു നേതാവില്ലെന്നതാണ് ദേശീയ നേതൃത്ത്വത്തിന്‍റെയും മുന്നിലെ വെല്ലുവിളി. അതേസമയം തുടർച്ചയായി മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തുന്ന നേതാക്കൾക്കെതിരെ കേന്ദ്രം ഒരു നടപടിയുമെടുക്കാത്തതും ശ്രദ്ദേയമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് രണ്ട് വർഷം മാത്രം ബാക്കി നില്‍ക്കേ അരുൺ സിംഗിന്‍റെ വരവിന് ലക്ഷ്യങ്ങൾ പലതുണ്ടെന്നാണ് വിലയിരുത്തല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios