കൊവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് എംഎല്‍എയുടെ മകന്റെ അഭ്യാസ പ്രകടനം. 

ബെംഗലൂരു: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം. കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എം എല്‍ എ സി എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ഹൈവേയിലൂടെ കുതിര സവാരി നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു യുവാവിന്റെ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

Scroll to load tweet…

കൊവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് എംഎല്‍എയുടെ മകന്റെ അഭ്യാസ പ്രകടനം. സംഭവത്തെക്കുറിച്ച് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ ലംഘനത്തിന് എംഎല്‍എയുടെ മകനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എംഎല്‍എയുടെ മകനെതിരെ നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.