ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എൻ ആർ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച  സന്തോഷിനെ എം.എസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

സന്തോഷ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്തുകൊണ്ടാണ്, അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അറിയില്ല, ചികിത്സയിലുള്ള സന്തോഷിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും സന്തോഷിന്‍റെ കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും യെദ്യൂരപ്പ പ്രതികരിച്ചു. അടുത്തിടെയാണ് സന്തോഷിനെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക്  നിയമിച്ചത്.