Asianet News MalayalamAsianet News Malayalam

ആരോഗ്യമന്ത്രിക്കും കൊവിഡ്, കർണാടകയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാര്‍ അഞ്ച് ആയി

ട്വിറ്ററിലൂടെ മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി.

karnataka health minister tests covid positive
Author
Bengaluru, First Published Aug 9, 2020, 5:36 PM IST

ബംഗ്ലൂരു: കർണാടകയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രിയെ കൂടാതെ വനം, ടൂറിസം മന്ത്രിമാരും ചികിത്സയിലാണ്. 

 

Follow Us:
Download App:
  • android
  • ios