Asianet News MalayalamAsianet News Malayalam

അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം; സർക്കാർ നടപടിക്കെതിരെ കർണാടക ഹൈക്കോടതി

ദക്ഷിണ കന്നഡയില്‍ കേരള അതിര്‍ത്തി കര്‍ണാടകം അടച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.

Karnataka High Court has against the governments move to restrict inter-state travel
Author
Bengaluru, First Published Aug 18, 2020, 11:41 PM IST

ബെം​ഗളൂരൂ: അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയുടെ വിമർശനം. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ സംസ്ഥാനം എന്തിനാണ് പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു കോടതി ചോദിച്ചു. മെഡിക്കൽ പരിശോധന ,സേവാ സിന്ധു പോർട്ടൽ രജിസ്ട്രേഷൻ എന്നീ നിബന്ധനകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിരീക്ഷണം. 

ദക്ഷിണ കന്നഡയില്‍ കേരള അതിര്‍ത്തി കര്‍ണാടകം അടച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. ഓഗസ്റ്റ് 15 മുതൽ എല്ലാ അതിർത്തികളും തുറന്നിട്ടുണ്ടെന്ന് അറിയിച്ച സംസ്ഥാന സർക്കാരിനോട് ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ അടക്കം പുതിയ അൺലോക്ക് മാർഗനിർദേശങ്ങൾ പ്രകാരം നിലനിൽക്കുമോ എന്ന് കോടതി ചോദിച്ചു. 27നു മുൻപായി വിശദമായ മറുപടി നൽകാനും നിർദേശം നൽകി.

Read Also: കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ തുറന്നു; കേരളത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം തുടരും

Follow Us:
Download App:
  • android
  • ios