Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്നുള്ളവര്‍ക്കുള്ള നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കേരളത്തില്‍നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം.

karnataka high court sought explanation from government on restriction of keralite
Author
Bengaluru, First Published Feb 24, 2021, 4:58 PM IST

കൊച്ചി: കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയ സംഭവത്തില്‍ കർണാടക സർക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരിനോട്  സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. കേസ് ഇനി മാർച്ച് അഞ്ചിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

കേരളത്തില്‍നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. എന്നാല്‍ ഇത് കേന്ദ്രസർക്കാരിന്‍റെ അൺലോക്ക് നിയമങ്ങൾക്ക് എതിരാണെന്നാണ് ഹർജി. കാസർകോഡ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് ഹർജി നല്‍കിയത്.

എന്നാല്‍ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ആവര്‍ത്തിച്ചു. വരുന്നവരെ വിലക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios