കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം ഞായറാഴ്ച ട്വീറ്റ് ചെയ്തത്.
Scroll to load tweet…
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം ഞായറാഴ്ച ട്വീറ്റ് ചെയ്തത്. വിമര്‍ശനം കടുത്തതോടെ മന്ത്രി ഫോട്ടോ നീക്കം ചെയ്തു. ലോകമാകെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സ്വിമ്മിംഗ് പൂളില്‍ സമയം കളഞ്ഞ മന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണ്. സുധാകര്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ എംഎല്‍എയാണ് സുധാകര്‍.
