Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കാതെ കർണാടക മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം; തിക്കിത്തിരക്കി ജനം

മാസ്ക് ധരിക്കാതെ എത്തിയ ജനക്കൂട്ടം ഭക്ഷ്യകിറ്റ് കൈക്കലാക്കുന്നതിനായി വാഹനത്തിന് പിന്നാലെ ഓടുന്നതിന്റെയും തിക്കിതിരക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

karnataka minister s food kit distribution  breaks lockdown restrictions
Author
Karnataka, First Published May 8, 2020, 3:35 PM IST

ബെംഗളൂരു: കർണാടകത്തിലെ ബീദറിൽ ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കാതെ മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് വിലക്ക് ലംഘിച്ച് കിറ്റ് വിതരണം നടത്തിയത്. സാമൂഹ്യ അകലം പാലിക്കണം എന്ന നിർദ്ദേശം ലംഘിച്ച് കിറ്റ് കൈക്കലാക്കുന്നതിനായി ജനം തിക്കിത്തിരക്കി. 

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെയാണ് പരിപാടി നടന്നത്. മാസ്ക് ധരിക്കാതെ എത്തിയ ജനക്കൂട്ടം ഭക്ഷ്യകിറ്റ് കൈക്കലാക്കുന്നതിനായി വാഹനത്തിന് പിന്നാലെ ഓടുന്നതിന്റെയും തിക്കിതിരക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.അതേസമയം, കർണാടകത്തിൽ 12 മണിക്കൂറിനിടെ 45 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന ഉയർന്ന കണക്കാണിത്. ഇതോടെ, കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 705 ആയി. ഉത്തര കന്നഡ, ദാവനഗരെ ജില്ലകളിൽ രോഗപ്പകർച്ച കൂടുകയാണ്. 

അതേസമയം,നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികൾ പ്രതിഷേധിച്ചു. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം കർണാടക സർക്കാർ പിൻവലിച്ചെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല.

Also Read: തീവണ്ടി ഉടൻ വേണം, മംഗളുരുവിൽ വൻ പ്രതിഷേധവുമായി അതിഥിത്തൊഴിലാളികൾ

Follow Us:
Download App:
  • android
  • ios