താനും ഭാര്യയും ഉടൻ സുഖം പ്രാപിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബെംഗളൂരു: കർണാടക തൊഴില്‍വകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗ ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

"ഞാനും ഭാര്യയും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി, പോസിറ്റീവാണ് ഫലം. വൈറസിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ, ഡോക്ടർമാർമാരുടെ നിർദ്ദേശപ്രകാരം വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ഞങ്ങൾ തീരുമാനിച്ചു",ശിവറാം ട്വിറ്ററിൽ കുറിച്ചു. താനും ഭാര്യയും ഉടൻ സുഖം പ്രാപിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Scroll to load tweet…

സംസ്ഥാനത്ത് നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പ, വനംവകുപ്പ് മന്ത്രി ആനന്ദ് സിങ്, ടൂറിസം വകുപ്പ് മന്ത്രി സിടി രവി, ആരോഗ്യവകുപ്പ് മന്ത്രി ശ്രീരാമലു, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.