ദില്ലി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയില്‍. വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതി ഇന്ന് പരിഗണിക്കും.

രാജി സ്വീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സ്പീക്കര്‍ക്ക് രാജിക്കത്ത് നൽകിയ പത്ത് എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

കുമാരസ്വാമിയുടേത് അഴിമതി ഭരണമാണെന്നും, നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിൽ എംഎൽഎമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യ കേസിന് ശേഷമാകും കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ ഈ ഹര്‍ജി പരിഗണിക്കുക.