Asianet News MalayalamAsianet News Malayalam

കേരള സർക്കാരിൻ്റെ ദില്ലി സമരത്തിന് പൂർണ്ണ പിന്തുണയെന്ന് കർണാടക, പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മോദി സർക്കാർ ഞെരുക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

karnataka support kerala strike in delhi tomorrow
Author
First Published Feb 7, 2024, 3:38 PM IST

ദില്ലി:കേരള സർക്കാരിന്‍റെ  സമരത്തിന് പൂർണ്ണ പിന്തുണയെന്ന് കർണ്ണാടക. ജന്തർമന്തറില് ഇന്നു നടന്ന പ്രതിഷേധ ധർണ്ണയിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കേരളത്തിൻറെ സമരത്തിന് ഐക്യദാർഡ്യം അറിയിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മോദി സർക്കാർ ഞെരുക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 

കേന്ദ്രസർക്കാറിനെതിരെയുള്ള സംസ്ഥാനങ്ങളുടെ സമരങ്ങൾക്കാണ് ദില്ലിയില് തുടക്കമായത്. രാവിലെ 11 മണിക്ക് തുടങ്ങിയ ചലോ ദില്ലി പ്രതിഷേധ ധർണ്ണ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. കോൺഗ്രസിന്‍റെ  കൊടിയോ പേരോ എവിടെയും ഉപയോഗിക്കാതെ സംസ്ഥാനത്തിന്‍റെ  ബാനറിലാണ് ഭരണപക്ഷ നേതാക്കൾ സമരമിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റേയും നേതൃത്ത്വത്തിൽ കോൺ​ഗ്രസിന്‍റെ  135 എംഎൽഎമാർ, 30 എംഎൽസിമാർ, 5 എംപിമാർ എന്നിവരടക്കം ഇരുന്നൂറോളം നേതാക്കൾ സമരത്തിൽ പങ്കെടുത്തു.

മറ്റുപാർട്ടികളില്‍ നിന്നും ആരും  സമരത്തിനെത്തിയില്ല. രാജ്യത്ത് കേന്ദ്രസർക്കാറിന് ഏറ്റവും കൂടുതൽ നികുതി നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും കർണാടകയോട്  വിവേചനം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാളത്തെ കേരളത്തിന്‍റെ  സമരത്തിൽ നിന്ന് കോൺഗ്രസ് വിട്ടു നില്ക്കുകയാണെങ്കിലും പൂർണ പിന്തുണയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios