Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം; അതിർത്തികളിൽ പരിശോധന ശക്തമാക്കും

സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

karnataka tightens covid  restrictions on people from kerala
Author
Bengaluru, First Published Jul 1, 2021, 6:23 PM IST

ബം​ഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം . സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

കോരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാർഥികൾ , വ്യാപാരികൾ എന്നിവർ രണ്ടാഴ്ച കൂടുമ്പോൾ ടെസ്റ്റ് എടുക്കണം. 
ആരോഗ്യ പ്രവർത്തകർക്കും രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്കും , മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios