Asianet News MalayalamAsianet News Malayalam

കർണാടക വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നു, കേരളത്തിൽ നിന്നുള്ളവർക്കും നിയന്ത്രണം?

അനാവശ്യമായ കൂടിചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ 

Karnataka to make more restrictions over covid fourth wave spread
Author
Bengaluru, First Published Apr 25, 2022, 4:59 PM IST


ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നു തുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി കർണാടക. പൊതു ഇടങ്ങളിൽ മുഖംമൂടി ധരിക്കണമെന്നും പൊതുജനങ്ങൾ  അനാവശ്യമായ കൂടിചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാർഗനിർദേശം പുതുക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മയ്യ് പറയുന്നത്.  

 “കേന്ദ്ര സർക്കാർ ഇതിനകം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 8-10 ദിവസത്തിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദഗ്ധരും ഉചിതമായ മുൻകരുതൽ നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ആരോഗ്യമന്ത്രി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം സംസ്ഥാനത്തെ കോവിഡ് മാനേജ്മെന്റിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും - ഞായറാഴ്ച ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിച്ച ബൊമ്മൈ പറഞ്ഞു:
 

Follow Us:
Download App:
  • android
  • ios