കൊലപാതക ശേഷം അക്രമികൾ രക്ഷപ്പെട്ടു

ജയ്പൂർ: ജയ്പൂരിൽ രാഷ്ട്രീയ രജ്‌പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങിനെ അജ്ഞാതർ വെടിവച്ചു കൊന്നു. സുഖ്ദേവ് സിങിന്റെ വീട്ടിലെത്തിയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.

പിഴ ചുമത്തിയിട്ടുണ്ടോ? എങ്കിൽ എത്ര? ലോക്സഭയിൽ മുരളീധരൻ്റെ ചോദ്യം; അക്കമിട്ട് മറുപടി, 9 സഹകരണ ബാങ്കുകൾക്ക് പിഴ!

ജയ്പൂരിലെ സുഖ്ദേവ് സിങിന്റെ വീട്ടിൽ കയറിയാണ് നാലംഗസംഘം ആക്രമണം നടത്തിയത്. ഉച്ചയോടെ വീട്ടിൽ എത്തിയ സംഘം സംസാരത്തിനിടെ വെടിയുതിർക്കുകയായിരുന്നു, സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിയേറ്റു. നെഞ്ചിലും തലയിലും വെടിയേറ്റ സുഖ്ദേവിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമികളിൽ ഒരാളും വെടിയേറ്റ് മരിച്ചു. സുഖ്ദേവിന് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതായും കോണ്ഗ്രസ് സർക്കാർ മതിയായ സുരക്ഷ നൽകിയില്ലെന്നും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംങ് ഷെഖാവത്ത് കുറ്റപ്പെടുത്തി.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോള്ഡി ബ്രാർ ഗ്യാംങ് എന്ന ഗുണ്ട സംഘം ഏറ്റെടുത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രോഹിത് ഗോഡ്ര എന്നയാള് ഉത്തരവാദിത്വം ഏറ്റെടുത്തത്. ശത്രുക്കളെ സഹായിച്ചതിലുളള പ്രതികാരം എന്നായിരുന്നു പോസ്റ്റ്. പത്മാവദ് സിനിമയ്ക്കെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് സുഖ്ദേവും കർണി സേനയും ദേശീയ ശ്രദ്ധ നേടുന്നത്. കർണിസേനയിലെ തർക്കത്തെ തുടർന്നാണ് 2015 ൽ സുഖ്ദേവ് രാഷ്ട്രീയ് രജ്പുത്ത് കർണിസേന രൂപീകരിച്ചത്. രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സംഘടനയ്ക്കകത്ത് പ്രശ്നങ്ങൾ നിലനിന്നിരുന്നു സംഭവത്തിൽ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കർണിസേന നേതാവ് സുഖ് ദേവ് സിംങിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി രാജസ്ഥാൻ പൊലീസ് പിന്നീട് അറിയിച്ചു. പ്രതികൾ പിടിലായിട്ടില്ലെന്ന് ഊർജ്ജിതമായ തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് വിവരിച്ചു. രോഹിത് റാത്തോഡ്, നിതിൻ ഫൌജി എന്നിവരാണ് സംഭവത്തിലെ പ്രതികളെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.