ഇന്ത്യയുടെ സ്വർഗ്ഗമായി മാത്രമല്ല, മറിച്ച് ലോകത്തിന്റെ സ്വർഗ്ഗമായി കാശ്മീരിനെ ഉയർത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ജമ്മു: കാശ്മീർ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. ഭൂമിയിലെ ഒരു ശക്തിക്കും അതിനെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയുടെ സ്വർഗ്ഗമായി മാത്രമല്ല, മറിച്ച് ലോകത്തിന്റെ സ്വർഗ്ഗമായി കാശ്മീരിനെ ഉയർത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ വിജയുടെ 20ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദ്രാസ് സെക്‌ടറിൽ സ്ഥാപിച്ച കാർഗിൽ യുദ്ധ സ്മാരകം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലയിൽ നിർമ്മിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

"സംസാരിച്ച് തീർന്നില്ലെങ്കിൽ എങ്ങിനെ തീർക്കണമെന്ന് അറിയാം," എന്ന് കാശ്മീർ പ്രശ്നം പരിഹരിക്കുന്ന കാര്യം പറയുന്നതിനിടെ കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ കാശ്മീരിലെ നേതാക്കളോട് പലവട്ടം ഈ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

"ജമ്മു കാശ്മീരിൽ അതിവേഗ വികസനവും പുരോഗതിയും കൈവരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.