ദില്ലി: പാർലമെന്ററി നയരൂപീകരണ സമിതിയിലേക്ക് എല്ലാ അംഗങ്ങളെയും ക്ഷണിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ അംഗങ്ങളോടാവശ്യപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയവരെ യോഗത്തിൽ നിന്ന് മാറ്റി നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഗുലാം നബി ആസാദും ശശി തരൂരും അടക്കം 23 നേതാക്കളാണ് കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ വേണമെന്നും നേതൃതലത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാർട്ടിയിൽ കത്തിനെ ചൊല്ലി രണ്ട് വിഭാഗമായി നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തിയിരുന്നു.