ബംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗവര്‍ണറുടെ ഓഫീസ് ബിജെപി ഓഫീസിനെക്കാള്‍ തരംതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു.

ജനാധിപത്യത്തിന്‍റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. കുതിരക്കച്ചവടം നടത്തുന്നതിനും സര്‍ക്കാരിനെ തകര്‍ക്കുന്നതിനുമുള്ള ഇടമായി ഗവര്‍ണറുടെ ഓഫീസ് മാറിയിരിക്കുകയാണ്. മുംബൈയിലെത്തിയ ഡി കെ ശിവകുമാറിനെ,  കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെ കാണാന്‍  അനുവദിക്കാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നടപടി ജനാധിപത്യവിരുദ്ധമാണ്.

നിയമസഭാ സമ്മേളനം വിളിച്ചത് ഗവര്‍ണര്‍ ആണ്. അത് ചട്ടവിരുദ്ധമാണെന്ന് പറയാന്‍ ബിജെപിക്ക് എന്ത് അവകാശമാണുള്ളതെന്നും വേണുഗോപാല്‍ ചോദിച്ചു.