Asianet News MalayalamAsianet News Malayalam

മോദിയെ പുതിനോട് ഉപമിച്ച് കെജ്രിവാൾ, ഞാൻ ജയിലിൽ പോണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കും,  

ഗൂഢമായ പദ്ധതിയാണ് മോദി നടപ്പിലാക്കുന്നത്. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ആ ഗുഢ പദ്ധതിയെന്നും കെജ്രിവാൾ

kejriwal compares modi with putin
Author
First Published May 17, 2024, 10:55 PM IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുതിനോട് ഉപമിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുംബൈയിൽ നടന്ന മഹാ വികാസ് അഘാഡി റാലിയിലാണ് കെജ്രിവാൾ, മോദിയെ പുതിനോട് ഉപമിച്ചത്. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാണ് പുതിൻ വിജയിച്ചത്. മോദിയും അതുതന്നെയാണ് ചെയ്യുന്നത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കാനാണ് മോദിയുടെ ശ്രമം.

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം: സുരേന്ദ്രൻ

മോദിയും പുതിനെ പോലെയാണ് നീങ്ങുന്നത്. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല സ്വന്തം പാർട്ടിയിലെ നേതാക്കളെയും മോദി ഒതുക്കുകയാണ്. ഗൂഢമായ പദ്ധതിയാണ് മോദി നടപ്പിലാക്കുന്നത്. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ആ ഗുഢ പദ്ധതിയെന്നും കെജ്രിവാൾ  മുംബൈയിൽ നടന്ന മഹാ വികാസ് അഘാഡി റാലിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios